ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ തോമസ് കണിയാംപറമ്പില്‍ (87) ഫ്രാങ്ക്ഫര്‍ട്ടില്‍ അന്തരിച്ചു.ഫ്രാങ്ക്ഫര്‍ട്ടിലെ റെഡ് ക്രോസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
സംസ്ക്കാരം പിന്നീട്, ബ്രാഹ്റ്റാല്‍ തിരുഹൃദയ ദേവാലയ സിമിത്തേരിയില്‍ (Kirche Herz Jesu, Schlierbach, 63636 Brachttal).
ഭാര്യ കാത്രിന്‍ തോമസ് (റിട്ടയേര്‍ഡ് നഴ്സ്)കുറുപ്പംതറ, കാപ്പുംതല കളപ്പുരയ്ക്കല്‍ കുടുംബാംഗം.
മക്കള്‍ : ഡൊമിനിക്, പരേതനായ ഫ്ളോറിയാന്‍.
മരുമക്കള്‍: സാന്‍സിയ, ജൂലിയ,
കൊച്ചുമക്കള്‍ : സാമുവേല്‍ ഫ്ളോറിയാന്‍, അലീന, ജോഷ്വ.
കുട്ടനാട് ചമ്പക്കുളം സ്വദേശിയായ തോമസ് ഇന്‍ഡ്യന്‍ കരസേനയില്‍ നിന്നും വിരമിച്ച് 1978 ല്‍ ജര്‍മനിയിലെത്തി, തെക്കന്‍ ഹെസ്സെനിലെ മെയിന്‍~കിന്‍സിഗ് ജില്ലയിലെ ബ്രാഹ്റ്റാലിലാണ് താമസിച്ചിരുന്നത്. സൂപ്പര്‍വൈസറായി ജോലി ചെയ്ത തോമസ് വിശ്രമജീവിതത്തിലായിരുന്നു.
ഞങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ തോമാച്ചന്റെ വിയോഗത്തില്‍ ആദരാഞ്ജ്ജലികള്‍ അര്‍പ്പിയ്ക്കുന്നതിനൊപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രിയപ്പെട്ട കാതറിനെയും മക്കളെയും ദൈവം സമാശ്വസിപ്പിക്കട്ടെ എന്നു പ്രാര്‍ത്ഥിയ്ക്കുന്നു.

Comments: